വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് അനർട്ടും  KASE ഉം (Kerala Academy for Skill Excellence) സംയുക്തമായി  Rooftop solar PV system  എന്ന വിഷയത്തിൽ നടത്തുന്ന അക്ഷയോർജ്ജ നൈപുണ്യ വികസന കോഴ്സിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ബഹുമാനപെട്ട വൈദ്യുതവകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണന്‍കുട്ടി നിർവഹിച്ചു.

image

അക്ഷയോര്ജ്ജ മേഖലയില് നിരവധി തൊഴിലവസരങ്ങള് സൃഷ്ടിക്കുമെന്ന് വൈദ്യുതവകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണന്കുട്ടി. കൂടുതല് വിദ്യാര്ത്ഥികള് തൊഴിൽ നൈപുണ്യം നേടി ഹരിതോർജ മേഖലയിലും അനുബന്ധ തൊഴിൽ മേഖലകളിലേക്കും കടന്ന് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് അനർട്ടും KASE ഉം (Kerala Academy for Skill Excellence) സംയുക്തമായി Rooftop solar PV system എന്ന വിഷയത്തിൽ നടത്തുന്ന അക്ഷയോർജ്ജ നൈപുണ്യ വികസന കോഴ്സിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .

തൃക്കാക്കര ഭാരത് മാത കോളേജിൽ ആരംഭിക്കുന്ന കോഴ്സിൻ്റെ ഉദ്ഘാടന ചടങ്ങ് മന്ത്രി ഓൺലൈനായാണ് നിർവഹിച്ചത്. 30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ കോഴ്സാണ് നിലവിൽ ആരംഭിക്കുന്നത്. സൗര പാനലുകളുടെ പ്രവർത്തനം, വൈദ്യുതോല്പാദനം, പരിപാലനം എന്നിവയെക്കുറിച്ചുള്ള സാങ്കേതികവിദ്യ ഈ കോഴ്സിലൂടെ വിദ്യാർത്ഥികൾക്ക് ലഭ്യമാകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളായ നിശ്ചിത യോഗ്യതയുള്ളവർക്ക് കോഴ്സിന് അപേക്ഷിക്കാം. ശാസ്ത്ര വിഷയത്തിലെ ബിരുദ ബിരുദാനന്തര ബിരുദം,ഡിപ്ലോമ എഞ്ചിനീയറിംഗ്, BVoc Renewable energy കോഴ്സുകളിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക് നിലവിൽ കോഴ്സിൻ്റെ ഭാഗമാകാവുന്നതാണ്. കോഴ്സിൽ പരിശീലകരുമായി സംവദിക്കാനുള്ള അവസരം,സാങ്കേതിക ടെസ്റ്റുകൾ നടത്തുന്ന പരിശീലനം, സൗരവൈദ്യുത വ്യാവസായിക കേന്ദ്ര സന്ദർശനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കെയ്സും അനെർട്ടും സംയുക്തമായി അംഗീകാരം നൽകി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നൽകുന്നത്. സൗരവൈദ്യുതോൽപ്പാദന മേഖലയിൽ പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾക്ക് യോജിച്ച രീതിയിൽ സംസ്ഥാനത്തിൻ്റെ മാനവവിഭവശേഷിയുടെ നിലവാരമുയർത്തുക എന്നതാണ് കോഴ്സിൻ്റ ലക്ഷ്യം.

അനെർട്ട് സി ഇ ഒ അനീഷ് എസ് പ്രസാദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഭാരത് മാതാ കോളേജ് പ്രിൻസിപ്പൽ ഡോ.ഷൈനി പാലാട്ടി ആശംസയും KASE എം ഡി പ്രേംകുമാർ ഐ എ എസ് നന്ദിയും അർപ്പിച്ചു.